Downloads

ദയാപുരം ഒ.എന്‍.വി പാർക്കില്‍ പുതിയ ശില്പങ്ങള്‍

ദയാപുരം കാംപസിലെ ഒ.എന്‍.വി പാർക്കില്‍ പുതുതായി നിർമിച്ച ശില്പങ്ങള്‍ അനാച്ഛാദനം ചെയ്തു. മലയാളികളുടെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്‍റെ പേരില്‍ പൂർത്തീകരിച്ച ആദ്യസ്മാരകമാണ് ദയാപുരത്തെ പാർക്ക്. പ്രണയ-സ്നേഹബന്ധങ്ങളില്‍ പ്രകൃതിയെത്തന്നെ രൂപകമാക്കിയ കവിക്കുള്ള ഏറ്റവും അർത്ഥവത്തായ സ്മാരകമാണ് കലാലയമുറ്റത്തുള്ള ഈ പാർക്കെന്ന് ഗായകന്‍ ഷഹബാസ് അമാന്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു. ചിത്രകാരനും ശില്പിയുമായ കെ.എല്‍ ലിയോണിന്‍റെ രൂപകല്പനയില്‍ ആർട്ടിസ്റ്റ് ഇ.ജി ചിത്രയാണ് മുളപൊട്ടുന്ന വിത്തുകളുടെ രൂപത്തില്‍ മൂന്നു ശില്പങ്ങള്‍ കൊത്തിയത്.

ദയാപുരം വിമിന്‍സ് കോളേജ് ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാട് മുഖ്യാതിഥിയായിരുന്നു. ഇരയെന്ന മുഖംമറയ്ക്കലില്‍നിന്ന് അതിജീവിതയുടെ മുഖമുയർത്തലിലേക്ക് സ്ത്രീകള്‍ ചിറകുവിരിച്ചു പറന്നുപോവുന്ന മാറ്റത്തിന്‍റെ പുതിയ കാലം പ്രതീക്ഷ നല്കുന്നുവെന്ന് സ്മൃതി പറഞ്ഞു.

News letter

Get the latest Dayapuram news delivered to your inbox.